നിങ്ങൾ ഒരു ടാറ്റ മോട്ടോഴ്‌സ് ട്രക്ക് വാങ്ങുമ്പോൾ, നിങ്ങൾ വാങ്ങുന്നത് ഒരു ഉൽപ്പന്നം മാത്രമല്ല, സര്‍വ്വീസ്, റോഡിലെ സഹായം, ഇൻഷുറൻസ്, ലോയൽറ്റി തുടങ്ങി നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്ന സേവനങ്ങളുടെ ഒരു പ്രപഞ്ചമാണ് ലഭിക്കുന്നത്. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ബിസിനസ്സിൽ പൂർണ്ണഹൃദയത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും, ബാക്കി കാര്യങ്ങളുടെ കരുതലിന് സമ്പൂർണ സേവയെ അനുവദിക്കുക.
സമ്പൂർണ സേവ 2.0 സര്‍വ്വ നൂതനവും നവീകരിച്ചതുമാണ്. നിരന്തരം മെച്ചപ്പെടുത്തുന്ന സമഗ്ര സേവനം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വർഷം ഞങ്ങളുടെ കേന്ദ്രങ്ങൾ സന്ദർശിച്ച 6.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾ ഫീഡ്ബാക്ക് ശേഖരിച്ചു.
29 സ്റ്റേറ്റ് സർവീസ് ഓഫീസുകൾ, 250+ ടാറ്റ മോട്ടോഴ്സ് എഞ്ചിനീയർമാർ, ആധുനിക ഉപകരണങ്ങൾ, സൗകര്യങ്ങൾ, 24x7 മൊബൈൽ വാനുകൾ എന്നിവ ഉൾക്കൊള്ളുന്ന 1500 ലധികം ചാനൽ പങ്കാളികളുടെ സഹായത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
നിങ്ങളുടെ വാഹനം വാങ്ങിയ സമയം മുതൽ നിങ്ങളുടെ ബിസിനസ്സിന്‍റെ ഓരോ ഘട്ടത്തിലും ടാറ്റാ മോട്ടോഴ്‌സിന്‍റെ സമ്പൂർണ സേവ നിങ്ങളുടെ ബിസിനസ്സിനായുള്ള ഒരു പൂർണ്ണ പരിചരണ പാക്കേജാണ്. ഇത് ഇൻഷുറൻസ് ആയാലും അല്ലെങ്കിൽ ബ്രേക്ക്ഡൌൺ, റിവാർഡുകൾ അല്ലെങ്കിൽ യഥാർത്ഥ സ്പെയറുകൾ, പുനർവിൽപ്പന അല്ലെങ്കിൽ വാറന്‍റി എന്നിവയാണെങ്കിലും സമ്പൂർണ സേവയില്‍ എല്ലാമുണ്ട്. ഇനി നിങ്ങൾക്ക് ഒന്നിനെക്കുറിച്ചും ആശങ്ക വേണ്ട, നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
എന്തായാലും, ടാറ്റാ മോട്ടോഴ്സ് ഓരോ ചുവടിലും നിങ്ങള്‍ക്കൊപ്പം
എല്ലാ ചെറുകിട വാണിജ്യ വാഹനങ്ങളിലും 2 വർഷം/72000 കിലോമീറ്റർ (ഏതാണ് മുമ്പുള്ളത് അതിന്) ഡ്രൈവ്‌ലൈൻ വാറന്‍റി കൊണ്ട്, നിങ്ങളുടെ ബിസിനസ്സ് പുരോഗതിയിലേക്കുള്ള പാതയിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
2011 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത ടാറ്റാ ഡിലൈറ്റ് ഇന്ത്യയിലെ വാണിജ്യ വാഹന വ്യവസായത്തിലെ ആദ്യത്തെ ഉപഭോക്തൃ ലോയൽറ്റി പ്രോഗ്രാം ആണ്. ടാറ്റാ വാഹനങ്ങൾ വാങ്ങുന്ന കസ്റ്റമര്‍മാര്‍ എല്ലാവരും ഈ ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളാകുന്നു.
ടാറ്റാ ഓകെ ഉപയോഗിച്ച്, നിങ്ങൾക്ക് പ്രീ-ഓണ്‍ഡ് ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾ വിൽക്കാനോ വാങ്ങാനോ കഴിയും. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം തടയുന്നതിനായി സോഴ്‌സിംഗ്, വാങ്ങൽ, മൂല്യനിർണ്ണയം, പുതുക്കൽ, പുതുക്കിയ വാഹനങ്ങളുടെ വിൽപ്പന എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ഞങ്ങൾ ഏര്‍പ്പെട്ടിരിക്കുന്നു.
ടാറ്റ വാണിജ്യ വാഹനങ്ങൾ മികച്ച കണ്ടീഷനില്‍ വർഷങ്ങളോളം നിലനിർത്തുന്നതിന്, ഞങ്ങൾ ടാറ്റാ ജനുവിന്‍ പാര്‍ട്സ് (TGP) വാഗ്ദാനം ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സിന്‍റെ ഒരു വിഭാഗമായ TGP ടാറ്റാ വാണിജ്യ വാഹനങ്ങളുടെ പരിപാലനത്തിനായി 1.5 ലക്ഷത്തിലധികം SKU സ്‌പെയർ പാർട്‌സ് നൽകുന്നു. വിവിധതരം ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകുന്ന കൃത്യമായ വാഹന സവിശേഷതകൾക്ക് അനുസൃതമായി ഈ സ്പെയറുകൾ നിർമ്മിക്കുന്നു, അതിന്‍റെ ഫലമായി നിങ്ങളുടെ വാഹനം കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകുന്നതിന് തികഞ്ഞ ഫിറ്റ്, കൂടുതല്‍ സര്‍വ്വീസ് ലൈഫ്.
മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് പൂർണ്ണമായ പ്രതിരോധവും ഷെഡ്യൂൾ ചെയ്ത മെയിന്‍റനന്‍സും വാഹന ഡ്രൈവ്‌ലൈനിന്‍റെ ബ്രേക്ക് ഡൗൺ റിപ്പയറും ശ്രദ്ധിക്കുന്ന ഒരു വാർഷിക പരിപാലന പാക്കേജ്. നിലവിൽ ഇന്ത്യയിലുടനീളമുള്ള 60,000-ലധികം ഉപഭോക്താക്കളിൽ ടാറ്റ സൂരക്ഷയുണ്ട്. SCV കാർഗോ, പിക്കപ്പുകൾക്കായി 3 വർഷത്തെ കോണ്‍ട്രാക്ടുകള്‍ ലഭ്യമാണ്.
ഞങ്ങളുടെ 24x7 റോഡരികിലെ സഹായ പരിപാടി, ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹന മോഡലുകൾക്ക് 24 മണിക്കൂറിനുള്ളിൽ വാറന്റി കാലയളവിൽ, രാജ്യമെമ്പാടും, സ്ഥാനം പരിഗണിക്കാതെ തന്നെ പരിഹാരം വാഗ്ദാനം ചെയ്യുന്നു.
*T&C ബാധകം
അപകടത്തെ തുടര്‍ന്ന് വാഹന റിപ്പയര്‍ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാൽ നിങ്ങളുടെ ബിസിനസ്സ് ഒരിക്കലും ട്രാക്കിൽ നിന്ന് മാറി പോകില്ലെന്ന് ടാറ്റ കവച് ഉറപ്പാക്കുന്നു. തിരഞ്ഞെടുത്ത വർക്ക്ഷോപ്പുകളിൽ മാത്രം ടാറ്റ മോട്ടോഴ്സ് ഇൻഷുറൻസിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ഇത് ബാധകമാണ്.
*T&C applies
വാഹനങ്ങളുടെ ഡൗണ്‍ടൈമും ഉടമസ്ഥതയുടെ ആകെ ചെലവും കുറയ്ക്കുന്നതിന് എക്സ്ചേഞ്ച് അടിസ്ഥാനത്തിൽ ടാറ്റ മോട്ടോഴ്സ് പ്രോലൈഫ് വീണ്ടും നിർമ്മിച്ച എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു
എല്ലാ BS6 വാഹനങ്ങളുടെയും റിപ്പയർ ടൈം അഷ്വറൻസ് പ്രോഗ്രാമാണ് ടാറ്റാ സിപ്പി. ടോൾ ഫ്രീ നമ്പർ വഴിയോ വർക്ക് ഷോപ്പിലോ റിപ്പോർട്ട് ചെയ്ത വിൽപ്പനയ്ക്ക് ശേഷം 12 മാസത്തിനുള്ളിൽ അല്ലെങ്കിൽ വാഹനം ഉത്പാദിപ്പിച്ച് 14 മാസത്തിനുള്ളിൽ, ഏതാണോ മുമ്പത്തേതെന്ന് റിപ്പോർട്ടുചെയ്യുന്ന ഏത് പ്രശ്‌നത്തിന്റെയും വേഗത്തിലുള്ള സേവനം ഇത് ഉറപ്പുനൽകുന്നു.
*T& C ബാധകം