ടാറ്റാ എയ്സ് സ്റ്റീൽ കണ്ടെയ്നർ ചെറിയ കൊമേഴ്സ്യൽ വാഹന വിഭാഗത്തിലെ ഇന്ത്യയിലെ ആദ്യത്തെ ഒഇഎം ബിൽട്ട് എആർഎഐ സർട്ടിഫൈഡ് ഫുളി ബിൽട്ട് കണ്ടെയ്നർ വെഹിക്കിൾ ആണ്.
ടാറ്റാ എയ്സ് സ്റ്റീൽ കണ്ടെയ്നർ ഡിസൈൻ ചെയ്തിരിക്കുന്നത് മികച്ച സ്ഥിരതയും കൈകാര്യക്ഷമതയും നൽകുവാൻ വേണ്ടിയാണ്. അതിനാൽ നഗരത്തിനുള്ളിൽ സാധനങ്ങൾ കൊണ്ടുപേകുന്നതിന് ഇത് തികച്ചും ഉത്തമമാണ്. കണ്ടെയ്നറിന്റെ കോറുഗേറ്റഡ് സ്റ്റീൽ ബോഡി മികച്ച കരുത്തു നൽകുവാൻ വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്പോൾ കോറുഗേറ്റഡ് റൂഫ് ലീക്കേജ് തടയുകയും സാധനങ്ങൾ കേടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഇതിന്റെ ട്വിൻ സിലിണ്ടർ 720സിസി ഐഡിഐ എഞ്ചിൻ 16 എച്ച്പി @ 3200 ആർ/മിനിട്ട് പവർ ഉത്പ്പാദിപ്പിക്കുകയും 39 എൻഎം @ 2000 ആർ/മിനിട്ട് പീക് ടോർക്ക് നേടുകയും ചെയ്യുന്നു.
കണ്ടെയ്നർ വരുന്നത് രാത്രി യാത്രകളിൽ മികച്ച കാഴ്ച ലഭിക്കുന്നതിനു വേണ്ടി സിഎംവിആർ കംപ്ലയന്റ് ടോപ്പ് മാർക്കർ ലാന്പും 260 ഡിഗ്രി ദിശയിൽ തുറക്കുന്ന വാതിലുകളും സഹിതമാണ്. അതിനാൽ ലോഡിംഗും അൺലോഡിംഗും എളുപ്പമാകുന്നു.
മൊത്തത്തിൽ, എയ്സ് സ്റ്റീൽ കണ്ടെയ്നർ ഇ-കൊമേഴ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ലോജിസ്റ്റിക്സ് മുതലായ വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച ഒരു വാഹനമാണ്.