ടാറ്റ ഏസ് ഗോൾഡ് ഹെഡർ ബാനർ

ടാറ്റ ഏസ് ഗോൾഡ് അവലോകനം

ടാറ്റ ഏസ് ഗോൾഡ്

ടാറ്റാ മോട്ടോഴ്സ് 2005 ൽ ടാറ്റാ ഏസ് ആരംഭിച്ചുകൊണ്ട് ചെറുകിട വാണിജ്യ വാഹന വ്യവസായത്തിന് തുടക്കമിട്ടു. അതിനുശേഷം, ടാറ്റാ ഏസ് അതിന്റെ എല്ലാ ഉപഭോക്താക്കൾക്കും മുഴുവൻ ആവാസവ്യവസ്ഥയ്ക്കും തന്നെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ നൽകുന്നു. ഛോട്ടാ ഹാഥി 20 ലക്ഷത്തിലധികം ഉപഭോക്താക്കളെ വിജയകരമായ സംരംഭകരാക്കാൻ സഹായിക്കുകയും ചെയ്തു. ഇത് ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സിവി ബ്രാൻഡാണ്.

ടാറ്റാ ഏസിന്റെ ആദ്യ പതിപ്പ് ചെറു വാണിജ്യ വാഹന വിഭാഗത്തിന്റെ പരിണാമത്തിനു വഴിവച്ചു. ഇത് രാജ്യത്തെ ലാസ്റ്റ് മൈൽ വിതരണത്തിൽ വിപ്ലവം സൃഷ്ടിക്കുകയും താമസിയാതെ വാണിജ്യ വാഹന വ്യവസായത്തിലെ ഇതിഹാസമായി മാറുകയും ചെയ്തു. ഐതിഹാസികമായ ടാറ്റാ ഏസിന്റെ ഇക്വിറ്റി സമാനതകളില്ലാത്തതാണ്, മാത്രമല്ല ഇത് ഉപഭോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിഹാസമായ ടാറ്റ ഏസ് ഇപ്പോൾ ടാറ്റാ ഏസ് ഗോൾഡ് ആയി തിരിച്ചെത്തിയിരിക്കുന്നു.

ടാറ്റ ഏസ് ഗോൾഡ് ഇപ്പോള് ജനപ്രിയ ഐതിഹാസിക ഫ്രണ്ട് ഫാസിയ, മെച്ചപ്പെട്ട എർണോണോമിക്സുള്ള സ്റ്റിയറിംഗ് വീൽ, യൂട്ടിലിറ്റേറിയൻ ഡാഷ്ബോർഡ് എന്നിവയുമായാണ് എത്തിയിരിക്കുന്നത്, അതേസമയം ഏസ് എച്ച്ടിയുടെ തെളിയിക്കപ്പെട്ട അഗ്രഗേറ്റുകളുടെ ഡിഎൻഎ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ഏറ്റവും വൈവിധ്യമാർന്ന ചെറുകിട വാണിജ്യ വാഹനത്തിന്റെ എല്ലാ സവിശേഷ ആനുകൂല്യങ്ങളും നേട്ടങ്ങളും മികച്ച പ്രവര്ത്തന ലാഭവും ഉപഭോക്താക്കൾക്ക് ഉയർന്ന വരുമാന ശേഷിയും നൽകുന്നത് തുടരുകയും ചെയ്യുന്നു. ടാറ്റാ ഏസ് ഗോൾഡ് വില മറ്റുള്ളവയെ അപേക്ഷിച്ച് താങ്ങാനാകുന്നതാണ്, ഇത് ഉപഭോക്താക്കള്ക്ക് കൂടുതൽ ആകർഷകമാക്കുന്നു.

Tata Ace Gold
Pixel